Flash News

കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
X


ബാഴ്‌സിലോന: കാറ്റലോണിയ സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്ര പരമാധികാര രാജ്യമായിത്തീര്‍ന്നു.10നെതിരെ 70 വോട്ടിന് ഇതു സംബന്ധിച്ച പ്രമേയം കറ്റാലന്‍ പാര്‍ലമെന്റില്‍ പാസ്സായതോടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായത്. വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
അതേസമയം പ്രഖ്യാപനം അംഗീകരിക്കില്ലെന്ന്് സ്‌പെയിന്‍ അറിയിച്ചു.
കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കി നിയന്ത്രണം കൊണ്ടുവരാനുള്ള സ്പാനിഷ് നടപടിക്കെതിരേ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തര യോഗം ചേരുകയായിരുന്നു. കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂഗ്ഡിമോണ്ട് സ്പാനിഷ് സെനറ്റില്‍ അഭിസംബോധന ചെയ്യാനുള്ള ക്ഷണം നിരസിച്ച സാഹചര്യത്തിലാണ് അടിയന്തര പാര്‍ലമെന്റ് യോഗം ചേര്‍ന്നത്. ഭരണഘടനാ അനുച്ഛേദം 155 അനുസരിച്ച് കാറ്റലോണിയയുടെയും കാള്‍സ് പ്യൂഗ്ഡിമോണ്ടിന്റെയും അധികാരങ്ങള്‍ റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സ്വാതന്ത്ര്യ പ്രഖ്്യാപനം.
കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കുന്നതോടെ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം കാള്‍സ് പ്യൂഗ്ഡിമോണ്ട് സ്പാനിഷ് സെനറ്റിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it