Flash News

കാറ്റലോണിയ : പ്യൂജിമോണ്ടിനെയും മന്ത്രിമാരെയും വിട്ടയച്ചു



ബ്രസ്സല്‍സ്്: സ്‌പെയിന്‍ സര്‍ക്കാരിന്റെ യൂറോപ്യന്‍ അറസ്റ്റ് വാറന്റിനെ തുടര്‍ന്നു ബെല്‍ജിയം പോലിസില്‍ കീഴടങ്ങിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പ്യൂജിമോണ്ടിനെയും മറ്റു നാലു മന്ത്രിമാരെയും ബെല്‍ജിയം കോടതി ജഡ്ജി ഉപാധികളോടെ വിട്ടയച്ചു. അനുവാദമില്ലാതെ രാജ്യംവിടരുത്, താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം അറിയിക്കണം എന്നീ ഉപാധികളോടെയാണു ജാമ്യം.  സ്‌പെയിന്‍ സര്‍ക്കാര്‍ കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കി സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെയാണു പ്യൂജിമോണ്ടും മറ്റു നാലു മന്ത്രിമാരും ബെല്‍ജിയത്തിലേക്കു നാടുവിട്ടത്.നേതാക്കള്‍ക്കെതിരേ കേസെടുത്ത സ്പാനിഷ് കോടതി കഴിഞ്ഞദിവസം യൂറോപ്യന്‍ അറസ്റ്റ് വാറന്റ്് പുറപ്പെടുവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it