Flash News

കാറ്റലോണിയ: തിരഞ്ഞെടുപ്പ് നടത്തുമെന്ന് സ്‌പെയിന്‍ ; മല്‍സരിക്കുമെന്ന് പ്യുഗ്ഡിമോണ്ട്



മാഡ്രിഡ്: കറ്റാലന്‍ പാര്‍ലമെന്റിന്റെ കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം സ്‌പെയിന്‍ ഭരണഘടനാ കോടതി റദ്ദാക്കി.  കാറ്റലോണിയന്‍ പ്രവിശ്യയില്‍ ഡിസംബര്‍ 21ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന്  സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയി അറിയിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാജ്യം വിട്ട കറ്റാലന്‍ നേതാവ്  കാര്‍ലസ് പ്യുഗ്ഡിമോണ്ടിനെയും സ്പാനിഷ് സര്‍ക്കാര്‍ ക്ഷണിച്ചു. എന്നാല്‍ 21ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന്്് പ്യുഗ്ഡിമോണ്ട്്് ബ്രസ്സല്‍സില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം താന്‍ അംഗീകരിക്കുമെന്നും സ്പാനിഷ് അധികൃതരും അതിന് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബ്രസ്സല്‍സില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചത്തെ പ്രഖ്യാപനത്തിന് ശേഷം ചര്‍ച്ചയ്ക്കു സാധ്യതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നേരത്തേ, പ്യുഗ്ഡിമോണ്ട് നേതൃത്വം നല്‍കുന്ന പാര്‍ലമെന്റ് കാറ്റലോണിയയില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത നിമിഷം കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സ്‌പെയിനില്‍ കലാപം സൃഷ്ടിക്കുന്നതായി ആരോപിച്ച്  പ്യുഗ്ഡിമോണ്ടിനെതിരേ സ്പാനിഷ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. 30 വര്‍ഷം വരെ കഠിനതടവ് ലഭിക്കുന്ന കുറ്റമാണിത്. തുടര്‍ന്നാണ് പ്യുഗ്ഡിമോണ്ട് പലായനം ചെയ്തത്.  കറ്റാലന്‍ നേതാവിന് അഭയം നല്‍കിയാല്‍ സ്‌പെയിനും ബെല്‍ജിയവും തമ്മിലുള്ള ബന്ധം വഷളാവാന്‍ സാധ്യതയുണ്ടെന്നാണ്് വിലയിരുത്തല്‍
Next Story

RELATED STORIES

Share it