Flash News

കാറ്റലന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി റിപോര്‍ട്ട്



ബാഴ്‌സിലോന: കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലേസ്് പ്യുഗ്ഡിമോണ്ട് ബെല്‍ജിയത്തിലേക്ക് നാടുവിട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട്്് ചെയ്തു. സ്പാനിഷ് ന്യൂസ് ഏജന്‍സിയായ  ഇഎഫ്ഇയാണ് വാര്‍ത്ത പുറത്തുവിട്ടത്്. കാറ്റലോണിയയില്‍ സ്വാതന്ത്ര്യ പ്രഖ്യപാനം നടത്തിയ കാര്‍ലേസ്് പ്യുഗ്ഡിമോണ്ട്, വൈസ് പ്രസിഡന്റ്് ഒറിയോല്‍ ജങ്ക്യുറാസ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് സ്പാനിഷ് അറ്റോര്‍ണി ജനറല്‍ ജോസ് മാന്വല്‍ മസ അറിയിച്ചിരുന്നു.  ഇതിനു പിന്നാലെയാണ്്്് പ്യുഗ്ഡിമോണ്ട് രാജ്യംവിട്ടത്്.  ഇരുവര്‍ക്കുമെതിരേ ദേശദ്രോഹം, വിമതനീക്കം എന്നീ കുറ്റങ്ങളാണ് ത്തിയത്. 30 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്്. കാറ്റലോണിയയുടെ ഏകപക്ഷീയമായ സ്വാതന്ത്യ പ്രഖ്യാപനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കെതിരേയും കേസെടുക്കുമെന്ന്്് മസ അറിയിച്ചു. 118 പേജ് വരുന്ന പരാതിയാണ് ഇവര്‍ക്കെതിരേ തയ്യാറാക്കിയിരിക്കുന്നത്്.  ƒഇവര്‍ക്ക് സമന്‍സ് അയക്കാനും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്്. സ്‌പെയിന്‍ കാറ്റലോണിയയില്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. വെള്ളിയാഴ്ച കാറ്റലോണിയ—യുടെ സ്വയംഭരണാവകാശം റദ്ദാക്കിയ സ്പാനിഷ് സര്‍ക്കാര്‍ കാറ്റലന്‍ നേതാവ് കാര്‍ലേസ് പ്യുഗ്ഡിമോണ്ടിനെ സ്ഥാനഭൃഷ്ടനാക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ഉദ്യോഗസ്ഥരെ വിന്യസിച്ച് കാറ്റലന്‍ മന്ത്രാലയത്തിന്റെ നിയന്ത്രണം സ്്്‌പെയിന്‍ ഏറ്റെടുക്കുമെന്നാണ് നിഗമനം. കാറ്റലോണിയയുടെ ഏകപക്ഷീയമായ തീരുമാനം റദ്ദാക്കാന്‍ സ്പാനിഷ് ഭരണകൂടം  ഭരണഘടനാ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കില്ലെന്ന് കാറ്റലന്‍ പ്രസിഡന്റ് പ്യുഗ്ഡിമോണ്ടും വൈസ് പ്രസിഡന്റ്് ഒറിയോല്‍ ജങ്ക്്യുറാസും അറിയിച്ചു.  ഭരണത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ്് കാറ്റലന്‍ പാര്‍ലമെന്റ് സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it