palakkad local

കാറുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയപാത 17 ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്. കന്യാകുമാരി സ്വദേശികളായ ശ്രീനിവാസന്‍ (49), ഭാര്യ രാധിക (32), മക്കളായ ശ്രീലേഷ് (18), ശ്രീഷ്മ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടേയാണ് അപകടം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്നു കുടുംബം. എതിരെ വന്ന കാര്‍ പെട്ടെന്ന് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതുവഴി വരികയായിരുന്ന മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപപത്രിയിലെത്തിച്ചത്.
ദിനം പ്രതി ചെറുതം വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം.
Next Story

RELATED STORIES

Share it