thiruvananthapuram local

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കിളിമാനൂര്‍: സംസ്ഥാനപാതയില്‍ കിളിമാനൂരിനു സമീപം പപ്പാലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കിളിമാനൂര്‍ ചെവളക്കോണം ബിജു വിലാസത്തില്‍ ബാബുവിന്റെ മകന്‍ ബിജു(32)വിനാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. കിളിമാനൂരില്‍ നിന്നു കുറവന്‍കുഴിയിലേക്ക് പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയില്‍ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ അമിതവേഗത്തില്‍ ട്രാക്ക് മാറി വന്ന് ഓട്ടോയിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോ പൂര്‍ണമായി തകര്‍ന്നു. വിദേശത്തായിരുന്ന ബിജു അടുത്ത കാലത്ത് നാട്ടിലെത്തി ഉപജീവനത്തിനായി ഓട്ടോ എടുത്തു ജീവിതമാര്‍ഗം കണ്ടെത്തുകയായിരുന്നു. ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ പോലിസ് കേസ് എടുത്തു.
Next Story

RELATED STORIES

Share it