Kottayam Local

കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍

ഈരാറ്റുപേട്ട: വാടകയ്‌ക്കെടുത്ത കാറില്‍ രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ക്കൂടി പോലിസ് പിടിയിലായി. നടയ്ക്കല്‍ ഇരപ്പാന്‍കുഴിയില്‍ ഷിയാസ് ആണ് പിടിയിലായത്. സിഐ എസ് എം റിയാസിന്റെ നേതൃത്വത്തില്‍ അരൂരില്‍ നിന്നാണ് ഷിയാസിനെ പിടികൂടിയത്.
കേസില്‍ മൂന്ന്‌പേര്‍ കഴിഞ്ഞ ദിവസം പോലിസ് പിടിയിലായിരുന്നു.
ഓടി രക്ഷപെട്ട ഇടത്തുംകുന്നേല്‍ നിയാസിനെ അന്വേഷിച്ചു വരികയാണ്.
സിഐ എസ് എം റിയാസ്, ഗ്രേഡ് എസ്‌ഐ എം ടി ഷാജി, എഎസ്‌ഐ കെ ജി രാംദാസ്, ബിജു, സന്തോഷ്, ആര്‍ രാജേഷ്, കെ ബി സിബി എന്‍ ജി ബിജു, ഷിബു, ജിനു, ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it