Flash News

കാറിനുള്ളില്‍ കുടുങ്ങി ഇരട്ടക്കുട്ടികള്‍ മരിച്ചു



ഗുഡ്ഗാവ്: കാറിനുള്ളില്‍ അകപ്പെട്ട് അഞ്ചു വയസ്സായ ഇരട്ടസഹോദരിമാര്‍ മരിച്ചു. മുത്തച്ഛനൊപ്പം ഒഴിവുകാലം ആഘോഷിക്കാനെത്തിയ ഹര്‍ഷയും ഹര്‍ഷിതയും വീടിന്റെ പിറകില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി കളിക്കുകയായിരുന്നു. കാര്‍ അകത്തുനിന്ന് അടഞ്ഞതോടെ കുട്ടികള്‍ അതില്‍ കുടുങ്ങുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ അകപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it