Kollam Local

കാറിടിച്ച് മൂന്ന് കെഎസ്ഇബി ജീവനക്കാര്‍ക്ക് പരിക്ക്



കൊട്ടാരക്കര: മരവും പോസ്റ്റും വീണു ഗതാഗതം തടസ്സപ്പെട്ട റോഡില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കെഎസ്ഇബി ജീവനക്കാരെ കാറിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാറിന്റെ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറ്റിന്‍കര മേലൂട്ട് വീട്ടില്‍ രമേഷ് മുരളി(31)യാണ് അറസ്റ്റിലായത്. ഇയാള്‍മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പോലിസ് അറിയിച്ചു.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊട്ടാരക്കര ഇലക്ട്രിക്കല്‍ ഡിവിഷനിലെ സബ് എന്‍ജിനീയര്‍മാരായ പി രാജു(39)വിനെ കൊട്ടിയത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും ശ്രീജിത്ത് ചന്ദ്രനെ(34) കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.      എംസി റോഡില്‍ കരിക്കത്ത് തേക്ക് മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. മരച്ചില്ലവീണ് സമീപത്തെ പോസ്റ്റും വൈദ്യുതി ലൈനുകളും റോഡിലേക്ക് ചരിയുകയും ചെയ്തിരുന്നു. പോലിസും വൈദ്യുതി ഭവന്‍ ജീവനക്കാരും തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പോലിസ് വാഹനങ്ങള്‍ നിയന്ത്രിക്കുതു മറികടന്ന് കാര്‍ റോഡിന്റെ ഒരു വശത്തു നില്‍ക്കുകയായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലിസ് കൈയോടെ രമേഷ് മുരളിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it