kozhikode local

കാറിടിച്ച് പരിക്കേറ്റ യുവാവിനെ കണ്ടെത്തിയത് പിറ്റേദിവസം

കോഴിക്കോട്: സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വെസ്റ്റ് ഹില്‍ വരക്കല്‍ ക്ഷേത്രത്തിന് സമീപം കാറിടിച്ച് തെറിച്ച് വീണ യുവാവിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത് പിറ്റേ ദിവസം.  വെള്ളിയാഴ്ച വൈകിട്ട്് ആറരയോടെ സ്ത്രീ ഓടിച്ച കാര്‍ മുന്നിലുണ്ടായിരുന്ന രണ്ടു ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്ഥലത്ത് ഓടിക്കുടിയ ആളുകള്‍ ചേര്‍ന്ന് പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചു.
ഇതെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് തങ്ങളുടെ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നുവെന്നും അവനെവിടെയെന്നും പരിക്കേറ്റവര്‍ അന്വേഷിച്ചത്്്്. തുടര്‍ന്ന് പുലര്‍ച്ചെ അപകട സ്ഥലത്ത് കാണാതായ യുവാവിന്റെ സഹോദരനടക്കം നടത്തിയ തിരച്ചിലിലാണ് സമീപത്തെ കാടുനിറഞ്ഞ പറമ്പില്‍ കാലൊടിഞ്ഞ് അബോധാവസ്ഥയില്‍ യുവാവിനെ കണ്ടെത്തിയത്്്. തുടര്‍ന്ന്്്് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിടിച്ചതിന്റെ ആഘാതത്തില്‍ യൂവാവ് പറമ്പിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാറൊടിച്ചിരുന്ന സ്ത്രീക്കെതിരേ ട്രാഫിക് പോലിസ് കേസെടുത്തു.
ഇതിനിടെ യുവാവിനെ കണ്ടെത്താന്‍ സമീപത്തെ പറമ്പില്‍ തിരച്ചില്‍ നടത്തുന്നതിനിടെ യുവാവിന്റെ സഹോദരന്‍ രക്ഷാപ്രവര്‍ത്തനത്തിന്്് അടുത്തുകൂടിയ പരിചയക്കാരനല്ലാത്ത യുവാവിനെ തന്റെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനേല്‍പ്പിച്ചിരുന്നു. ഇയാള്‍ കിട്ടിയ തഞ്ചത്തിന് മൊബൈലുമായി മുങ്ങി. ഫോണ്‍ അടിച്ച് മാറ്റിയ ആള്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it