kozhikode local

കാറിടിച്ച് ഇല്ക്ട്രിക് പോസ്റ്റ് തകര്‍ന്നു; യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡില്‍ പാലോളിത്താഴം വെള്ളച്ചാല്‍ ഭാഗത്ത് കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. പൊട്ടിയ പോസ്റ്റ് കാറിന് മുകളിലേക്ക് വീണെങ്കിലും പരിക്കേല്‍ക്കാതെ കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
നരിക്കുനി ഭാഗത്തേക്കു വരികയായിരുന്ന കാര്‍ എതിര്‍ഭാഗത്തെ എച്ച്ടി ലൈന്‍ കടന്നുപോവുന്ന പോസ്റ്റിലാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. മഴയില്‍ ലൈന്‍ പൊട്ടി നിലത്ത് വീഴാത്തതിനാല്‍ ഷോക്കേറ്റ് ഉണ്ടായേക്കാവുന്ന ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it