kannur local

കാറാട്- കുരന്‍മുക്ക് മേഖലയില്‍ വയല്‍നികത്തല്‍ വ്യാപകം

ഇരിട്ടി: ചാവശ്ശേരി വില്ലേജിലെ കാറാട്-കുരന്‍മുക്ക് മേഖലയില്‍ വ്യാപകമായി വയല്‍നികത്തുന്നു. വര്‍ഷങ്ങളായി തരിശ്ശായി കിടന്ന വയലില്‍ മറ്റു കൃഷികള്‍ നടത്താനെന്ന പേരിലാണ് മണ്ണിട്ട് നികത്തുന്നത്.  രാത്രി കാലങ്ങളില്‍ ലോഡ് കണക്കിന് മണ്ണാണ് ഈ പ്രദേശങ്ങളില്‍ കൊണ്ടുതള്ളുന്നത്.
സര്‍ക്കാര്‍ ഹരിത കേരള മിഷന്റെ ഭാഗമായി തണ്ണിര്‍തടങ്ങളും വയലുകളും സംരക്ഷിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി വയല്‍ ഇല്ലാത്താ—ക്കുന്നത്.
ഏക്കര്‍കണക്കിന് വയലുകളും ചെറുനിര്‍ച്ചാലുകളുമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോള്‍ ഭൂരിഭാഗം വയലുകളും നികത്തിയ നിലയിലാണ്. നിരവധി വീടുകളാണ് ഇതിനകം വയല്‍നികത്തി പടുത്തുയര്‍ത്തിയത്. കാണേണ്ടവരെ വേണ്ടതുപോലെ കണ്ടാല്‍ എതു വയലും എപ്പോള്‍ വേണമെങ്കിലും നികത്താമെന്നതാണ് ചാവശ്ശേരി വില്ലേജിലെ അവസ്ഥ.
പരാതി പെട്ടാലും കാര്യമില്ലാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാഷ്ട്രിയ പാര്‍ട്ടികളും കര്‍ഷകസംഘടനകളും മൗനം പാലിക്കുന്നതിലും ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it