കാറപകടത്തില്‍ മരിച്ച ഗര്‍ഭിണിയുടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു

വാഷിങ്ടണ്‍: യുഎസിലെ മിസ്സോറിയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ കുഞ്ഞിനെ ഡോക്ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തു. പ്രസവത്തിനായി ആശുപത്രിയിലേക്കു പോവുന്നവഴി കൊല്ലപ്പെട്ട സാറാ ഇല്ലറുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്. മിസ്സോറിയിലെ കേപ് ഗിറാര്‍ഡെയുവില്‍ വച്ചു സാറയും ഭര്‍ത്താവ് മാറ്റ് മില്ലറും സഞ്ചരിച്ച കാര്‍ ട്രാക്ടറിലിടിച്ചതിനെത്തുടര്‍ന്ന് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. മില്ലര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എല്ലുകള്‍ക്ക് ക്ഷതമേറ്റ മില്ലറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
1.8 കിലോഗ്രാം ഭാരമുള്ള കുട്ടിയെ വെന്റിലേറ്ററില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കേപ് ഗിറാര്‍ഡെയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്കു തലച്ചോറില്‍ ക്ഷതമേറ്റിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. മാതാവിന്റെ മരണത്തെത്തുടര്‍ന്ന് ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ ലഭിക്കാതായിട്ടുണ്ടാവാം. രണ്ടു ദിവസത്തിനുള്ളില്‍ കുട്ടിയെ ആശുപത്രിയില്‍നിന്ന് മാറ്റാനാവുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it