Pathanamthitta local

കാര്‍ മോഷ്ടിച്ച് കറക്കം പതിവാക്കിയ യുവാവ് പിടിയില്‍



അടൂര്‍: കാറുകള്‍ മോഷ്ടിച്ച്  കറങ്ങി നടക്കുന്നത് പതിവാക്കിയ മോഷ്ടാവായ യുവാവിനെ അടൂര്‍ പോലിസ് കാറുമായി പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രെബിന്‍ ഭവനില്‍ പ്രെബിനാണ് (22) അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പെലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ അഞ്ചിന് രാത്രി 11.30 ന് പാലോട് ജങ്‌നിലുള്ള വര്‍ക്ക്‌ഷോപ്പില്‍ നിന്നും താക്കോല്‍ എടുത്ത് അവിടെ കിടന്ന വെളുത്ത ആള്‍ട്ടോ കാര്‍ എടുത്തു വെള്ളറട ഭാഗത്തേക്ക് ഓടിച്ചു പോയി. അടുത്ത ദിവസം അവിടെ നിന്നും നെടുമങ്ങാട് റൂട്ടിലേക്കു പോയി.വെള്ളനാട് എത്തി കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് കാറില്‍ കിടന്നുറങ്ങി. ഏഴിന് പുലര്‍ച്ചെ കാര്‍ സ്റ്റാര്‍ട്ടാകാഞ്ഞതിനെ തുടര്‍ന്ന് അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ കിടന്ന ഓട്ടോറിക്ഷയുടെ ബാറ്ററി എടുത്തു പയോഗിച്ച് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കാര്‍ അവിടെ ഉപേക്ഷിച്ച ശേഷം നടന്നു. ഇവിടെ നിന്നും അര കിലോമീറ്റര്‍ മുന്നോട്ട് നടന്നപ്പോള്‍ റോഡരികില്‍ സില്‍വര്‍ നിറത്തിലുള്ള മറ്റൊരു കാര്‍ കണ്ടു . ആദ്യ കാറിന്റെ താക്കോല്‍ പെയോഗിച്ച് കാര്‍ മോഷ്ടിച്ച് ഏഴിന് രാവിലെ 7.15ന് കൊട്ടാരക്കരയില്‍ എത്തി. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി.ഒപതു മണിയോടെ ബസില്‍ കോട്ടയത്തേക്കു പോയി. ചെങ്ങന്നൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ റോഡിലെ ഗതാഗത കുരുക്കു കാരണം അവിടെ  ഇറങ്ങി ബസുകയറി വീണ്ടും കൊട്ടാരക്കരയില്‍ എത്തി.തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ കാറുമായി അടൂര്‍ ഭാഗത്തേക്കു തിരിച്ചു. രാത്രി 11.30 ന്  അടൂരില്‍ നിന്നും പന്തളം ഭാഗത്തേക്കു കാറില്‍ പോകുമ്പോള്‍ മിത്രപുരം ഭാഗത്ത് വര്‍ക്ക്‌ഷോപ്പുകണ്ടു. ഇവിടെ നിന്നും കുറച്ചു മുന്നിലായി കാര്‍ നിര്‍ത്തിയ ശേഷം നടന്ന് വര്‍ക്ക്‌ഷോപ്പില്‍ എത്തി താക്കോല്‍ എടുത്ത് ഗേറ്റിന്റെ പൂട്ട് പൊളിച്ച് അവിടെക്കിടന്ന കാര്‍ മോഷ്ടിച്ച് അടൂര്‍ ഭാഗത്തേക്ക് പോയി. ജങ്‌നിലേക്കു പോകാതെ ഇടറോഡില്‍ പ്രവേശിച്ച് കാറില്‍ വിശ്രമിച്ചു. ഉച്ചയ്ക്കുശേഷം കൊട്ടാരക്കരയിലേക്കു പോകാനായി വന്നപ്പോഴാണ് പിടിയിലാകുന്നത്. ഇന്നലെ ഉച്ചയോടെ അടൂര്‍ ഫയര്‍സ്റ്റഷനു സമീപം വാഹന പരിശോധന നടത്തുന്നതിനിടയില്‍ സംശയം തോന്നിയ കാര്‍ തടഞ്ഞു നിര്‍ത്തി. വാഹനത്തെക്കുറിച്ചുള്ള പോലിസിന്റെ ചോദ്യത്തിന്  പരസ്പര വിരുദ്ധമായാണ് ഇയാള്‍ മറുപടി പറഞ്ഞത്. ഇതോടെ വാഹനവുമായി ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്താക്കുന്നത്. ഇയാള്‍ക്കെതിരെ വിതുര, ആര്യനാട്, പാലോട് പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകള്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു.എസ് ഐ ആര്‍ മനോജ്, എ എസ് ഐ അജി, സിവില്‍ പോലിസ് ഓഫിസര്‍ സുശീലന്‍, ഹോം ഗാര്‍ഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Next Story

RELATED STORIES

Share it