കാര്‍ മരത്തിലിടിച്ച് ആറുപേര്‍ മരിച്ചു

കാഞ്ഞങ്ങാട്: നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചു മറിഞ്ഞ് കുട്ടിയടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ചേറ്റുകുണ്ട് സ്വദേശി അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (45), മക്കളായ സാനിറ (18), സജീര്‍ (24), ഹമീദിന്റെ ഭാര്യ സക്കീന (45), റംസീന (25), മകള്‍ ഫാത്തിമ (മൂന്ന്) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകീട്ട് 6.30ഓടെ പള്ളിക്കര പഞ്ചായത്ത് ഓഫിസിന് സമീപമാണു സംഭവം. ചേറ്റുകുണ്ടില്‍നിന്നു കാസര്‍കോട്ടെ ബന്ധുവീട്ടിലേക്കു പോകവെ കെഎല്‍ 60 എച്ച് 1905 മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട് റോഡരികിലെ ആല്‍മരത്തിലിടിച്ച് മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആറുപേരും കാറിനുള്ളില്‍ കുടുങ്ങി. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും കാര്‍ പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ എട്ടുമാസം പ്രായമുള്ള ഫസീന മാത്രമാണു രക്ഷപ്പെട്ടത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടവിവരമറിഞ്ഞ് നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി.
Next Story

RELATED STORIES

Share it