Kollam Local

കാര്‍ തോട്ടിലേക്ക് മറിഞ്ഞു : കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള യാത്രികര്‍ രക്ഷപ്പെട്ടു



ഓയൂര്‍: പൂയപ്പള്ളി മൈലോട്ട് നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് ഉള്‍പ്പെടെ യാത്രികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൈലോട് ഇളവാംകോണം വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അടൂര്‍ സ്വദേശികളായ യാത്രികര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആയൂരില്‍നിന്നും പൂയപ്പള്ളിയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
Next Story

RELATED STORIES

Share it