kannur local

കാര്‍ തടഞ്ഞ് അമ്മയെയും മകളെയും ആക്രമിച്ചു

തലശ്ശേരി: കാര്‍ തടഞ്ഞുനിര്‍ത്തി സംഘം അമ്മയെയും മകളെയും അക്രമിച്ചു. മൂഴിക്കര സ്വദേശിനിയും കണ്ണൂര്‍ ഐടിഐ വിദ്യാര്‍ഥിനിയുമായ അനശ്വര (21) മകള്‍ തേജസ്വിനി (2) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മൂഴിക്കര ലിമിറ്റിനു സമീപത്തെ ഇടറോഡിലാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. കാറിന്റെ ചില്ലുകളും അടിച്ചുതര്‍ത്തു. അമ്മ പുഷ്പജ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിലേക്ക് സഹോദരന്‍ അശ്വന്തിന്റെ കൂടെ കാറില്‍ പോവുകയായിരുന്നു അനശ്വരയും മകളും. ഇതിനിടെയാണ് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തത്. ജാക്കി ലിവര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. ചില്ല് തെറിച്ചാണു തേജസ്വിനിക്ക് പരിക്കേറ്റത്. അഞ്ചംഗ സംഘം യാത്ര ചെയ്ത കാറിന് സൈഡ് കൊടുക്കാത്തതാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. ന്യൂ മാഹി പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it