കാര്‍ഷിക സര്‍വകലാശാല വകുപ്പ് അധ്യക്ഷന് പെന്‍ഷന്‍

കൊച്ചി: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍വീസില്‍നിന്നു വിരമിച്ച കാര്‍ഷിക സര്‍വകലാശാലയിലെ വകുപ്പധ്യക്ഷന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പെന്‍ഷനും ആനുകൂല്യങ്ങളും ലഭിച്ചു. എറണാകുളം സ്വദേശി ഡോ. വി വി രാധാകൃഷ്ണനാണ് ഇരുപത് ലക്ഷത്തിലധികം രൂപയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചത്.
രാധാകൃഷ്ണന് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരള ഹൈക്കോടതി 2014ല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്.  ഉത്തരവ് നടപ്പാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. നേരത്തേ ഒരു പരാതിയെത്തുടര്‍ന്ന് ഡോ. രാധാകൃഷ്ണനെ സര്‍വകലാശാല ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഡോ. രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലം സര്‍വീസായി ക്രമീകരിക്കാനും അത്രയും കാലത്തെ ആനുകൂല്യങ്ങള്‍ ന ല്‍കാനും കേരള ഹൈക്കോടതി 2014ല്‍ ഉത്തരവിട്ടു. എന്നാല്‍, ഹൈക്കോടതി വിധി സര്‍വകലാശാല അനുസരിച്ചില്ല.

കോടതിയലക്ഷ്യ നടപടിക ള്‍ക്കെതിരേ ഡോ. രാധാകൃഷ്ണന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.  തുടര്‍ന്ന് കോടതിയലക്ഷ്യ നടപടികള്‍  റദ്ദാക്കി. രാധാകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയം സംബന്ധിച്ച് കമ്മീഷന്‍ കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറില്‍നിന്നും വിശദീകരണം തേടിയിരുന്നു.  ഹൈക്കോടതി വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നായിരുന്നു രജിസ്ട്രാറുടെ മറുപടി.  രജിസ്ട്രാര്‍ നേരില്‍ ഹാജരാവാന്‍ ജസ്റ്റിസ്. ജെ ബി കോശി നിര്‍ദേശം നല്‍കി.  ഇതിനെ തുടര്‍ന്ന് സര്‍വകലാശാല  ധനകാര്യവിഭാഗം ഡോ. രാധാകൃഷ്ണന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു.  ആനുകൂല്യങ്ങള്‍ നല്‍കിയ പശ്ചാത്തലത്തി ല്‍  സര്‍വകലാശാലക്കെതിരെയുള്ള തുടര്‍നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it