palakkad local

കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഗ്രാമസഹവാസ ക്യാംപ്



പടിഞ്ഞാറങ്ങാടി: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള കോളജ് ഓഫ് കോഓപറേഷന്‍, ബാങ്കിങ് ആന്റ് മാനേജ്‌മെന്റിന്റെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി ഗ്രാമസഹവാസ പരിപാടി നടത്തി. പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയായ ഒതളൂര്‍ ഗ്രാമത്തിലാണ് ഒരാഴ്ച നീണ്ടു നിന്ന സഹവാസ ക്യാംപ്്്് നടന്നത്.പട്ടിത്തറ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജൂണ്‍ 14 മുതല്‍ 22 വരെയായി കര്‍ഷക പരിശീലനം, കര്‍ഷക സംഗമം, കൃഷിയിടസന്ദര്‍ശനം, കര്‍ഷക ഭവന സന്ദര്‍ശനം, തുടങ്ങി വിവധ പരിപാടികള്‍ നടന്നു. സമാപന ദിവസം പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയില്‍ കാര്‍ഷിക പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിരുന്നു.കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. ഇസ്രേല്‍ തോമസ്, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് വി സുജാത, വില്ലേജ് ഓഫിസര്‍ രാജേഷ് കുമാര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.കേരള കാര്‍ഷിക സര്‍വകലാശാല പ്രഫ. ഡോ. ആര്‍ സെന്തില്‍ കുമാര്‍, ഹരിത പാടശേഖര സമിതി ഭാരവാഹികളായ നമ്പത്ത് മന രാമന്‍ നമ്പൂതിരി, പികെ മജീദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it