Alappuzha local

കാര്‍ഷിക വായ്പാ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം: കര്‍ഷക കോണ്‍ഗ്രസ്

ആലപ്പുഴ: ഇരുപത്തി അയ്യായിരത്തോളം സാധാരണക്കാരെ കടക്കെണിയിലാക്കി ആറ് ബാങ്കുകളിലൂടെ നൂറ് കോടിയോളം തട്ടിപ്പ് നടത്തിയ വായ്പ്പാ കുംഭകോണത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുട്ടനാട്ടില്‍ പാടശേഖരങ്ങളില്‍ രൂപീകരിച്ചിട്ടുള്ള സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് ഏറിയ പങ്കും തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഈ തട്ടിപ്പില്‍ ഭരണപക്ഷത്തെ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടോയെന്നും സംശയിക്കേണ്ടതായിരിക്കുന്നു. കുട്ടനാട്ടില്‍ കൊയ്ത്താരംഭിച്ച സാഹചര്യത്തില്‍ മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നു. കടുത്ത വേനലില്‍ഈര്‍പ്പ രഹിതമായ നെല്ലാണ് കളങ്ങളില്‍ ശേഖരിക്കുന്നത്. ഈ നെല്ലിനും ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് 2 മുതല്‍ 10 കിലോവരെ കിഴിവ് കണക്കാക്കിയാണ് കര്‍ഷക ദ്രോഹം നടത്തുന്നത്. ഉദ്യോഗസ്ഥന്‍മാരും ഇതിന് കൂട്ടു നില്‍ക്കുന്നതായി വ്യാപക പരാതിയുണ്ട്. ജില്ലാ ഭരണകൂടം ഈ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് കാരാച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഞ്ഞനാട് രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു ചെറുപറമ്പന്‍. കെ ജി ആര്‍ പണിക്കര്‍, കെ കെ മാധവന്‍, ബിജു  വലിയവിടന്‍,സിബി മൂലംകുന്നം, ആര്‍ ദീപക്, ബിജു ചിങ്ങോലി, കെ എന്‍ പൊന്നപ്പന്‍,, ഷെഫിക്ക് മണ്ണഞ്ചേരി, ആര്‍ സജീവ്, റംലാ റെഹിം, മഞ്ജു ദീപക് സംസാരിച്ചു.
Next Story

RELATED STORIES

Share it