Flash News

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന
X


മുംബൈ:  കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ശിവസേന പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ മാസത്തോടെ തീരുമാനമുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യ സര്‍ക്കാരിനെതിരെ 'വലിയ തീരുമാനം' സ്വീകരിക്കുമെന്ന് ശിവേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന്  മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കര്‍ഷകരുടെ വിജയമാണെന്നും താക്കറെ പറഞ്ഞു.
കര്‍ഷക സമരം ശക്തമായതോടെയാണ് കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, വായ്പകള്‍ എഴുതി തള്ളുന്നവര്‍ അതിന് വേണ്ട പണവും കണ്ടെത്തണമെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it