Flash News

കാര്‍ത്തിക് രാജ് വധം : കൊലയാളികള്‍ക്ക് ഹിന്ദുത്വരുമായി ബന്ധം



മംഗലാപുരം: കാര്‍ത്തിക് രാജ് കൊലക്കേസ് പ്രതികളും ഹിന്ദു ഹിത രക്ഷണ വേദിക ഉള്‍െപ്പടെയുള്ള സംഘപരിവാര സംഘടനകളും തമ്മിലുള്ള ബന്ധം നിരവധി സംശയങ്ങള്‍ക്ക് വഴി വയ്ക്കുന്നു. ആറുമാസമായി സംഭവം സംഘപരിവാര നേതാക്കള്‍ വര്‍ഗീയ കുഴപ്പമായി മാറ്റാന്‍ ശ്രമിക്കുകയാണ്. 2016 ഒക്ടോബര്‍ 22നാണ് പജീര്‍ ഗ്രാമത്തില്‍ എന്‍ജിനീയറിങ് ബിരുദധാരി കാര്‍ത്തിക് രാജ് കൊല ചെയ്യപ്പെട്ടത്. കൊലയ്ക്കു പിന്നില്‍ മുസ്‌ലിംകളാണെന്ന് ആരോപിച്ച് സംഘപരിവാരം പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. കാര്‍ത്തിക് രാജ് ഹിന്ദുത്വ സംഘടനയില്‍ അംഗം അല്ലാതിരുന്നിട്ടും സംഘപരിവാരവും മാധ്യമങ്ങളും അദ്ദേഹത്തെ ഹിന്ദുത്വ പ്രവര്‍ത്തകനായി ചിത്രീകരിച്ചു. കാര്‍ത്തിക്കിന്റെ ഇളയ സഹോദരി കാവ്യശ്രീ, കാമുകന്‍ ഗൗതം, ഗൗതമിന്റെ സഹോദരന്‍ ഗൗരവ് എന്നീ പ്രതികളെ ഏപ്രില്‍ 29ന് പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമം അവസാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് വിദേശ ഇന്ത്യക്കാരനായ യുവാവിനെ വിവാഹം ചെയ്ത കാവ്യശ്രീ, തന്റെ അവിഹിത ബന്ധം എതിര്‍ത്ത സഹോദരനെ കൊലചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പോലിസ് സ്‌റ്റേഷനു മുന്നില്‍ ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മകളില്‍ കാവ്യശ്രീ പങ്കെടുത്തിരുന്നു. മറ്റു പ്രതികളായ ഗൗതമും ഗൗരവും സംഘപരിവാര പ്രവര്‍ത്തകരാണ്. പ്രതിഷേധങ്ങളിലൂടെയും സാമൂഹിക മാധ്യമ കാംപയിനുകളിലൂടെയും യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കാന്‍ സംഘപരിവാരം നടത്തിയ ശ്രമങ്ങള്‍ കണ്ടെത്താന്‍ ഉയര്‍ന്ന തലത്തിലുള്ള അന്വേഷണം വേണമെന്ന് കാര്‍ത്തിക് രാജിന്റെ കൂട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it