കാര്‍ത്തിക്ക് വിദേശത്ത് പോവാന്‍ അനുമതി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തി ന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്തു പോവാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപാധികളോടെയാണ് അനുമതി.
നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐഎന്‍എക്‌സ് മീഡിയ കമ്പനിയെ സഹായിച്ചുവെന്നതടക്കമുള്ള കേസുകളില്‍ സിബിഐ/ഇഡി അന്വേഷണങ്ങള്‍ നേരിടുകയാണ് കാര്‍ത്തി. വിദേശത്ത് ബാങ്ക് അക്കൗണ്ട്  പാടില്ല. വിദേശത്ത് വസ്തു ഇടപാടുകളും നടത്തരുത്. ഉപാധികള്‍ ലംഘിച്ചാല്‍ ഭവിഷത്ത് പ്രതികൂലമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it