malappuram local

കാര്‍ഡുടമകള്‍ക്ക് ഇനി ഏത് കടയില്‍ നിന്നും റേഷന്‍ വാങ്ങാം

മലപ്പുറം: ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് സംസ്ഥാനത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സംവിധാനം നിലവില്‍വന്നു. റേഷന്‍ സാധനങ്ങളുടെ ലഭ്യതക്ക് ഉപഭേക്താക്കള്‍ റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി എന്ന് ഉറപ്പാക്കുക മാത്രം ചെയ്താല്‍ മതി. റേഷന്‍ കാര്‍ഡ് നിലവിലുള്ള കടകള്‍ വഴി സാധനം വാങ്ങുന്നവര്‍ക്ക് മെബൈല്‍ ഉപയോഗിച്ചു ഒടിപി നമ്പല്‍ എടുത്തു റേഷന്‍ വാങ്ങാന്‍ കഴിയുന്ന സംവിധാനമുണ്ടാവും. ഇതിനു പുറമെ സാധാരണ രീതിയിലും ഇവിടെ റേഷന്‍ വാങ്ങുന്നിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കടകള്‍ മാറി വാങ്ങുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമായിരിക്കില്ല. നിലവില്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഏത് മാവേലി സ്റ്റോറില്‍ നിന്നും സാധനം വാങ്ങുന്ന സൗകര്യം ലഭ്യമാണ്.
റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസുകളില്‍ പരാതി നല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റേഷന്‍ സംബന്ധിച്ച പരാതി നല്‍കുന്നതിന് തിരൂര്‍ താലൂക്കില്‍ 24 മണികൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തന സജ്ജമായി. ഓരോ പഞ്ചായത്തുകളിലേയും ചുമതലയുള്ള റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലാണ് നമ്പറുകള്‍. റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ബില്‍ കൃത്യമായി വാങ്ങണം.
ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റാം. തിരൂര്‍ മുന്‍സിപ്പാലിറ്റി, ചെറിയമുണ്ടം, പൊന്‍മുണ്ടം, പെരുമണ്ണക്ലാരി, നിറമരുതൂര്‍ പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527814. താനൂര്‍ മുന്‍സിപ്പാലിറ്റി, താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527818. തിരുനാവായ, തൃപ്രങ്ങോട്, വളവന്നൂര്‍, ആതവനാട് പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527819. വളാഞ്ചേരി മുന്‍സിപ്പാലിറ്റി, കുറ്റിപ്പുറം, എടയുര്‍ ഇരുമ്പിളിയം പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527817. പുറത്തൂര്‍, വെട്ടം, മംഗലം, തലക്കാട് പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527815. കോട്ടക്കല്‍ മന്‍സിപ്പാലിറ്റി പൊന്‍മള കല്‍പ്പകഞ്ചേരി, മാറാക്കര പഞ്ചായത്തുകളിലെ കാര്‍ഡുടമകള്‍ക്ക് 9188527816 എന്നീ നമ്പറുകളില്‍ പരാതി അറിയിക്കാവുന്നതാണ്. കൂടാതെ താലൂക്ക് സപ്ലൈ ഓഫിസര്‍ 9188527397 അസി. താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ 9188527495, 9188527496 എന്നീ നമ്പറുകളിലും പരാതി അറിയിക്കാം.
Next Story

RELATED STORIES

Share it