കാര്‍ട്ടൂണ്‍ കാഴ്ചകള്‍ക്കു മിഴിവേകി കാരിട്ടൂണ്‍ രണ്ടാം പതിപ്പിന് നാളെ തുടക്കം



കൊച്ചി: ഇന്ത്യയിലെ കാര്‍ട്ടൂണ്‍ മേഖലയ്ക്ക് ഒന്നാകെ ഉണര്‍വു നല്‍കുന്ന കാരിട്ടൂണിനു നാളെ കൊച്ചിയില്‍ തുടക്കമാവും. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടത്തിയ കാരിട്ടൂണ്‍ ആദ്യപതിപ് വന്‍വിജയമായതിനെ തുടര്‍ന്നാണ് ഇക്കൊല്ലവും കാരിട്ടൂണുമായെത്തുന്നെതന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് വേദികളിലായി നടക്കുന്ന കാരിട്ടൂണിന്റെ പ്രധാനവേദി രാജേന്ദ്രമൈതാനമാണ്. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഡിഎച്ച് ആര്‍ട്ട് ഗ്യാലറി, പ്രസ് ക്ലബ് ഗ്യാലറി എന്നിവയാണു മറ്റു വേദികള്‍. ദര്‍ബാര്‍ഹാള്‍ മൈതാനത്ത് 60 കാര്‍ട്ടൂണിസ്റ്റുകള്‍ ഒന്നിച്ച് അണിനിരക്കുന്ന ലൈവ് കാര്‍ട്ടൂണ്‍ രചനയോടെയാണ് കാരിട്ടൂണിന് തുടക്കമാവുന്നത്. 60 വയസ്സ് പിന്നിട്ട കേരള സംസ്ഥാനത്തിന് ആദരമായാണ് 60 കാര്‍ട്ടൂണിസ്റ്റുകള്‍ ഒന്നിക്കുന്നത്. വൈകീട്ട് 6.30നു ചടങ്ങുകള്‍ മാര്‍ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്യും. ലോക കാര്‍ട്ടൂണ്‍ ദിനമായ മെയ് അഞ്ചിന് രാജേന്ദ്രമൈതാനത്ത് രാവിലെ 11ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ അണിനിരക്കുന്ന സംവാദം സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നാംദിവസമായ ഏഴിന് വനിതകള്‍ക്കായുള്ള പ്രത്യേക സെമിനാര്‍ മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കായുള്ള പ്രത്യേക കാരിട്ടൂണ്‍ 5, 6, 7 തിയ്യതികളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് ഡിപാര്‍ട്ട്‌മെന്റ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, കേരള ലളിതകലാ അക്കാദമി, എറണാകുളം പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണു കാരിട്ടൂണ്‍ ഒരുക്കുന്നത്. കെ ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, മനോജ്, ഗോപകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it