കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
BY swapna en28 April 2016 4:42 AM GMT
X
swapna en28 April 2016 4:42 AM GMT
കോട്ടയം: ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള കാര്‍ട്ടൂണ്‍ രംഗത്ത് കുലപതിയായി ജീവിച്ച ടോംസ്(വി ടി തോമസ്-86) അന്തരിച്ചു. കഴിഞ്ഞ ദിവസം 10.30നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
1929 ജൂണ്‍ 20ന് കര്‍ഷകനായ അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ കുഞ്ഞുതൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ജനനം.വിദ്യാഭ്യാസത്തിന് ശേഷം കുടുംബദീപം, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പോക്കറ്റ് കാര്ട്ടൂണുകള് വരച്ചാണ് തുടക്കം. പിന്നീട് ഡെക്കാന്‍ ഹെറാള്‍ഡിലും ശങ്കേഴ്സ് വീക്കിലിയിലും ജോലി ചെയ്തു. 1955ലാണ് മനോരമയില്‍ പ്രവേശിച്ചത്. ഈ വര്‍ഷമാണ് ബോബനും മോളി എന്ന കാര്‍ട്ടൂണ്‍ പരമ്പര തുടങ്ങിയത്. 40 വര്‍ഷത്തിന് ശേഷം മനോരമയില്‍ നിന്ന് രാജിവച്ച് സ്വന്തമായി ടോംസ് പബ്ലിക്കേഷന്‍സ് തുടങ്ങുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT