Flash News

കാര്‍ടോസാറ്റ്-2 ഭ്രമണപഥത്തില്‍



ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാര്‍ടോസാറ്റ്-2 ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദത്തില്‍ നിന്ന് ഇന്നലെ രാവിലെ 9.29ന് വിക്ഷേപിച്ച കാര്‍ടോസാറ്റ്-2 ഇപ്പോള്‍ ഭ്രമണപഥത്തിലാണ്. വിദേശ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചിട്ടുണ്ട്. പിഎസ്എല്‍വി റോക്കറ്റിന്റെ 40ാം ദൗത്യമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. പാകിസ്താന്റെ ആക്രമണ പദ്ധതിയെക്കുറിച്ച് ഇന്ത്യക്ക് വിവരങ്ങള്‍ നല്‍കിയ കാര്‍ടോസാറ്റ് പരമ്പരയില്‍ പെട്ടതാണ് കാര്‍ടോസാറ്റ്-2. 712 കിലോഗ്രാം ഭാരമുള്ള കാര്‍ടോസാറ്റ്-2 ഭൗമ നിരീക്ഷണത്തിനായാണ് വിക്ഷേപിച്ചിരിക്കുന്നത്. നാനോ ഉപഗ്രഹങ്ങളില്‍ തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഉപഗ്രവും ഉണ്ട്. പിഎസ്എല്‍വിക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
Next Story

RELATED STORIES

Share it