Flash News

കാര്‍ടോസാറ്റ് : കൗണ്ട് ഡൗണ്‍ തുടങ്ങി



ചെന്നൈ: കാര്‍ടോസാറ്റ് ഉപഗ്രഹ പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍നിന്നു ഇന്നു വിക്ഷേപിക്കും. സതീഷ് ധവാന്‍ വിക്ഷേപണ തറയില്‍ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29ന് ആരംഭിച്ചിട്ടുണ്ട്. ഇതിനോടൊപ്പംതന്നെ 29 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ആസ്‌ത്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 14 രാജ്യങ്ങളുടെ നാനോ ഉപഗ്രഹങ്ങളാണിവ. 712 കിലോ ഭാരമുള്ള കാര്‍ടോസാറ്റ് ഉപഗ്രഹത്തിന്റെ കൂടെ 29 നാനോ ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കുന്നതിനാല്‍ മൊത്തം ഭാരം 955 കിലോഗ്രാം ആണ്.പിഎസ്എല്‍വി-സി 38നാണ് വിക്ഷേപണ ദൗത്യമുള്ളത്. പിഎസ്എല്‍വിയുടെ നാല്‍പതാം ദൗത്യമാണിത്.
Next Story

RELATED STORIES

Share it