Cricket

കാര്യവട്ടത്ത് ഇന്ത്യ - വിന്‍ഡീസ് മല്‍സരം

കാര്യവട്ടത്ത് ഇന്ത്യ - വിന്‍ഡീസ് മല്‍സരം
X

തിരുവന്തപുരം: ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിന മല്‍സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയം വേദിയാവും. നവംബര്‍ ഒന്നിന് നടക്കുന്ന മല്‍സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പകലും രാത്രിയുമായാണ് മല്‍സരം നടക്കുന്നത്. വിന്‍ഡീസുമായുള്ള ഏകദിന മല്‍സരത്തിന് പകരം ജനുവരിയില്‍ ആസ്‌ത്രേലിയക്കെതിരായ മല്‍സരം അനുവദിക്കണമെന്ന് കെസിഎ ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ ആവശ്യം തള്ളി. മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ട്വന്റി20 ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കളിക്കുക. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 മല്‍സരത്തിന് ലഭിച്ച മികച്ച പ്രതികരണമാണ് വീണ്ടും കാര്യവട്ടത്തേക്ക് കളിയെത്താന്‍ വഴിയൊരുക്കിയത്. അന്ന് മഴയ്ക്ക് ശേഷവും അതിവേഗം മൈതാനം മല്‍സരത്തിന് തയ്യാറാക്കി ഗ്രൗണ്ട് സ്റ്റാഫുകള്‍ കൈയടി നേടിയിരുന്നു.
Next Story

RELATED STORIES

Share it