thrissur local

കാരുണ്യ സ്പര്‍ശത്തിന്റെ കൈത്താങ്ങായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍

തൃശൂര്‍: കുറ്റകൃത്യങ്ങളുടെ പേരില്‍ തടവ് ശിക്ഷയനുഭവിക്കുമ്പോഴും കാരുണ്യ സ്പര്‍ശത്തിന്റെ കൈത്താങ്ങാവുകയാണ് വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍.
ജയിലിലെ അന്തേവാസിയായ ഇടുക്കി സ്വദേശി തോമസ് സെബാസ്റ്റ്യന്റെ പത്തുവയസുള്ള മകന്റെ ചികില്‍സാ ചിലവിനായി ജയിലിലെ സഹതടവുകാര്‍ ഒരു ലക്ഷത്തി 80,000 രൂപ സമാഹരിച്ച് നല്‍കി. ശരീരത്തിലെ മസിലുകളെ സാരമായി ബാധിക്കുന്ന അസുഖത്തിന് ചികില്‍സ തേടുന്ന ഗോഡ്‌വിന്‍ തോമസ് എന്ന പത്തുവയസുകാരന് തുടര്‍ ചികില്‍സയ്ക്കായാണ് തടവുകാര്‍ സഹായവുമായി എത്തിയത്.
ചികില്‍സക്കായി പണയപ്പെടുത്തിയ വീടും ബാങ്കുകാര്‍ ജപ്തി ചെയ്തതോടെ നിസഹായാവസ്ഥയിലായ തോമസ് സെബാസ്റ്റ്യന്റെ അപേക്ഷ ജയില്‍ സൂപ്രണ്ടിനു ലഭിച്ചിരുന്നു. ജയില്‍ മേധാവിയുടെ അനുമതിയോടുകൂടിയാണ് 820ഓളം അന്തേവാസികള്‍ ഗോഡ്‌വിന്‍ തോമസിനായി പ്രാര്‍ഥനയോടെ കൈകോര്‍ത്തത്. ഇവര്‍ സമാഹരിച്ച് നല്‍കിയ 1, 80,000 രൂപയുടെ ചെക്ക് കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ തോമസ് സെബാസ്റ്റ്യന് കൈമാറി.
കിടപ്പാടം പോലും നഷ്ടപ്പെട്ട ഗോഡ്‌വിന്‍ തോമസിന്റെ ചികില്‍സാ ചിലവിനായി കൊരട്ടി എസ്ബിടിയില്‍ 67 35 92 97 213 എന്ന അക്കൗണ്ടും തുറന്നിട്ടുണ്ട്. തോമസ് സെബാസ്റ്റ്യന്റെ ദുരിതാവസ്ഥ മനസിലാക്കിയാണ് ജയില്‍ മേധാവിയുടെ അനുമതിയോടെ അന്തേവാസികള്‍ തുക സമാഹരിച്ചു നല്‍കിയതെന്ന് ജയില്‍ സൂപ്രണ്ട് എം കെ വിനോദ്കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it