കാരുണ്യയെയും റബറിനെയും കൈവിടരുതെന്ന് മാണി

തിരുവനന്തപുരം: കാരുണ്യയെ കൈവിടരുതെന്നും റബര്‍ കര്‍ഷകരെ രക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി. ഗവര്‍ണറെ കാണാന്‍ പുറപ്പെടുന്നതിനുമുമ്പ് പിണറായി വിജയനെ അദ്ദേഹത്തിന്റെ ഫഌറ്റിലെത്തി കെ എം മാണി സന്ദര്‍ശിച്ചു.
താന്‍ ബജറ്റിലൂടെ കൊണ്ടുവന്ന റബര്‍ വില സ്ഥിരതാ പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെന്ന് കെ എം മാണി അഭ്യര്‍ഥിച്ചു. റബര്‍ കര്‍ഷകരുടെ ദുരിതം ഗൗരവത്തോടെ കാണണം. 12 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ തീരാദുരിതത്തിലാണ്. കാരുണ്യ ചികില്‍സാ സഹായപദ്ധതിക്ക് പിന്തുണ നല്‍കണമെന്നും മാണി ആവശ്യപ്പെട്ടു. പദ്ധതി നിര്‍വിഘ്‌നം മുന്നോട്ടു പോകണം. സഹായം അര്‍ഹിക്കുന്ന എല്ലാവര്‍ക്കും കാരുണ്യയുടെ ഗുണഫലങ്ങള്‍ എത്തിക്കണമെന്നും മാണി അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it