kozhikode local

കാരുണ്യത്തിന്റെ കൈത്താങ്ങായി ബസ് സര്‍വീസ്

നൗഷാദ് ബാലുശ്ശേരി

ബാലുശ്ശേരി: മാരകരോഗം ബാധിച്ച മൂന്നുപേര്‍ക്കായി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകള്‍ സ്വരൂപിച്ചത് 11 ലക്ഷം രൂപ. വൃക്കരോഗം ബാധിച്ച കാക്കൂറിലെ സുല്‍ഫത്ത്, ഉണ്ണികുളത്തെ ഷബീബ, കരള്‍ രോഗം ബാധിച്ച സുരേഷ് എന്നിവരുടെ ചികിത്സ ഫണ്ട് കണ്ടെത്താനായിരുന്നു ഇന്നലെ കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ ബസ്സുകള്‍ സര്‍വീസ് നടത്തിയത്. ഇന്നലെകളില്‍ നമുക്കൊപ്പം നിറഞ്ഞിനിന്ന മൂന്നു പേരുടെ കണ്ണുനീരൊപ്പാന്‍ ബസ് ഓപ്പറേറ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ ബാലുശ്ശേരി-കോഴിക്കോട് എന്ന പേരില്‍ രൂപീകൃതമായ സംഘടന ചികില്‍സാ സഹായനിധി എന്ന പേരില്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. യൗവ്വനം മാറാരോഗത്തിന് വഴിമാറിയപ്പോള്‍ സഹായിക്കാനാരുമില്ലാതെ കിടക്കവിരിയില്‍ മനം നൊന്ത് കഴിഞ്ഞവര്‍ക്ക് ആശ്വാസത്തിന്റെ കാരുണ്യത്തിന്റെ കൈതാങ്ങുമായാണ് ബസ് ഓപ്പറേറ്റ്‌സ് യൂനിയന്‍ രംഗത്തെത്തിയത്. എം പി ഹമീദ് മാസ്റ്റര്‍ ചെയര്‍മാനും ബാബു ടി വി, ജനറല്‍ കണ്‍വീനറുമായ കോ-ഓഡിനേഷന്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.
ബസ് ഉടമകളും തൊഴിലാളികളും ജീവകാരുണ്യത്തിനായി കൈകോര്‍ത്തപ്പോള്‍ യാത്രക്കാരും നാട്ടുകാരുമടക്കം സമസ്ത മേഖലയിലുള്ളവരുടെയും സഹായം ജീവകാരുണ്യത്തിന്റെ വറ്റാത്ത തീരുറവയായി. ജാതിയുടെയോ മതത്തിന്റെയോ അതിര്‍ വരമ്പുകളില്ലാതെ കക്ഷി രാഷ്ട്രീയത്തിനതീതമായി നടപ്പാക്കിയ കാരുണ്യ സര്‍വീസിനെ ജനം നെഞ്ചോടേറ്റുകയായിരുന്നു. ടിക്കെറ്റടുത്താല്‍ ഒരു രൂപക്ക് പോലും കശപിശ കൂടുന്ന യാത്രക്കാര്‍ തിങ്കളാഴ്ച കണ്ടക്ടര്‍മാര്‍ ചോദിക്കാതെ തന്നെ കൈമറന്ന് സഹായിച്ചു. മല്‍സരിച്ചോടാന്‍ മാത്രമല്ല മല്‍സരിച്ചോടി ജീവകാരുണ്യ ഫണ്ട് കണ്ടെത്താനും തങ്ങള്‍ മോശക്കാരല്ലെന്ന് ജീവനക്കാരും തെളിയിച്ചു.
ബാലുശ്ശേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളുടെ കലക്ഷന്‍ 8000 രൂപ മുതല്‍ 15000 രൂപ വരെയാണ്. 25 ബസുക്കളാണ് ജീവകാരുണ്യത്തിനായി യാത്രതിരിച്ചത് സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ പോലും നാട്ടുകാര്‍ കൈകാണിച്ച് തങ്ങളുടെ വിഹിതം നല്‍കുന്നതും വേറിട്ട കാഴ്ചയായിരുന്നു.
Next Story

RELATED STORIES

Share it