wayanad local

കാരുണ്യത്തിന്റെ ആരവം മുഴക്കി ഉദയ ഫുട്‌ബോള്‍ മേളയ്ക്ക് സമാപനം

മാനന്തവാടി: ആയിരങ്ങളെ സാക്ഷി നിര്‍ത്തി നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ നടന്നുവന്ന ഫുട്‌ബോള്‍ മേളയ്ക്ക് സമാപനമായി. കിടപ്പിലായ രോഗികളുള്ള 85 കുടുംബങ്ങള്‍ക്ക് അന്നവും മരുന്നും പദ്ധതിയിലൂടെ ഒരു മാസത്തേക്കുളള ഭക്ഷണകിറ്റുകള്‍, കറവപശു, 40 ചാക്ക് അരി, ശ്രവണസഹായി, വാക്കിങ് സ്റ്റിക് തുടങ്ങിയ ജീവകാരുണ്യ സഹായങ്ങളാണ് സമാപന ചടങ്ങില്‍ വച്ച് വിതരണം ചെയ്തത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആയിരകണക്കിനാളുകള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നിറഞ്ഞപ്പോള്‍ വമറ്റൊരു ഉല്‍സവത്തിനാണ് വളളിയൂര്‍ക്കാവ് മൈതാനം സാക്ഷ്യം വഹിച്ചത്.
കലാശക്കൊട്ടില്‍  ഉദയ വായനശാല സ്‌പോണ്‍സര്‍ ചെയ്ത ബ്രസീല്‍ ചേന്ദമംഗലൂര്‍ വിജയകിരീടമണിഞ്ഞു. മല്‍സരത്തിന്റെ ഇടവേളയില്‍ ജില്ലാ ആശുപത്രിക്ക് ഡയാലിസിസിനുള്ള ധനസഹായം റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാ ന്‍സിസ്, അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറക്കല്‍ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കുവൈറ്റ് മാനന്തവാടി അസോസിയേഷനും കൈകോര്‍ത്താണ് സഹായങ്ങള്‍ വിതരണം ചെയ്തത്.
വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയം മൈക്കിള്‍ എന്നിവരുടെ സ്മരണാര്‍ത്ഥം െ്രെപസ്മണിയും എവറോളിങ് ട്രോഫിയും നല്‍കി. ജൂനിയര്‍ ടൂര്‍ണമെന്റില്‍ മുന്‍ എംഎല്‍എ എം വി രാജന്‍മാസ്റ്ററുടെ സ്മരണാര്‍ഥം വിജയികളായ സോക്കര്‍ ബോയ്‌സ്‌കമ്മനയ്ക്കും, റണ്ണേഴ്‌സ് അപ്പായ മഹാത്മ പഞ്ചാരക്കാല്ലിക്കും ഷബീന വിനോദ്‌ട്രോഫികള്‍ കൈമാറി. സമാപന സമ്മേളനത്തില്‍ ടി  ഉഷാകുമാരി, പി കെ അസ്മത്ത്, ജോസഫ് ഫ്രാന്‍സിസ് സംസാരിച്ചു.


.
Next Story

RELATED STORIES

Share it