Flash News

കാരിട്ടൂണ്‍ 2017ന് കൊച്ചിയില്‍ തുടക്കമായി



കൊച്ചി: കാര്‍ട്ടൂണ്‍ ഉല്‍സവത്തിന് അരങ്ങൊരുക്കി കാരിട്ടൂണ്‍ 2017ന് കൊച്ചിയില്‍ തുടക്കമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാരിട്ടൂണ്‍ കൊച്ചി നഗരത്തിലെ അഞ്ച് വേദികളിലായി അഞ്ചു ദിവസം നീണ്ടുനില്‍ക്കും. കേരളത്തിന്റെ 60 വയസ്സിനെ ഓര്‍മിച്ച് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ 60 കാര്‍ട്ടൂണിസ്റ്റുകള്‍ ദര്‍ബാര്‍ ഹാള്‍ മെതാനത്ത് ഒന്നുചേര്‍ന്നു വരച്ചതോടെയാണ് കാരിട്ടൂണിനു തുടക്കമായത്. വിവാദമായ ഭൂമി കൈയേറ്റത്തില്‍ തുടങ്ങി കേരളത്തില്‍ പിടിമുറുക്കുന്ന മദ്യം-മയക്കുമരുന്നും കെ എം മാണിയുടെ പുതിയ രാഷ്ട്രീയ നിലപാടുകളും സ്ത്രീപീഡനവും കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുമാണു മിക്ക കാര്‍ട്ടൂണിസ്റ്റുകളും വിഷയമാക്കിയത്. കാര്‍ട്ടൂണ്‍ മേഖലയിലേക്ക് ചുവടുവച്ച പുതിയ തലമുറ മുതല്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള  കാര്‍ട്ടൂണിസ്റ്റുകളുടെ സംഗമവേദികൂടിയായി ദര്‍ബാര്‍ ഹാള്‍ മൈതാനം.  പാതുസമ്മേളനത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനും മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുമായ യേശുദാസന്‍ കാരിട്ടൂണ്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രമൈതാനമാണ് കാരിട്ടൂണിന്റെ പ്രധാനവേദി.
Next Story

RELATED STORIES

Share it