കാരായി ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

തലശ്ശേരി: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവച്ചു. നേരത്തേ കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ്ഥാനമൊഴിഞ്ഞിരുന്നു. ഫസല്‍ വധക്കേസ് പ്രതികളായ ഇരുവരും എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
എറണാകുളത്തുനിന്ന് കോടതി അനുമതിയോടെ തലശ്ശേരിയിലെത്തിയ ചന്ദ്രശേഖരന്‍ നഗരസഭാ സെക്രട്ടറി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കുകയായിരുന്നു. 2015 നവംബര്‍ 19നാണ് കാരായി ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുശേഷം പങ്കെടുക്കാനായത് മൂന്നു യോഗങ്ങളില്‍ മാത്രം.
ഭരണസ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി, എസ്ഡിപിഐ കക്ഷികള്‍ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. സിപിഎമ്മിലെ സി കെ രമേശനെയാണു നഗരസഭാ ചെയര്‍മാനായി എല്‍ഡിഎഫ് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it