wayanad local

കാരാപ്പുഴ പദ്ധതി; ഭൂമി നഷ്ടപ്പെട്ടവര്‍ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തവര്‍ക്ക് ഭൂമിയുടെ വില ഉടന്‍ നല്‍കുകയോ ഇല്ലെങ്കില്‍ ഭൂമി തിരിച്ചു നല്‍കുകയോ വേണമെന്ന് ഭൂമി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തോമാട്ടുചാലിലെ മലയച്ചം കൊല്ലി മുരണി വയല്‍ പ്രദേശത്തുള്ളവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.
അഞ്ച് സെന്റ് മുതല്‍ അറുപത് സെന്റ് വരെ ഭൂമി നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി നീണ്ടുപോവുകയാണ്. ഏറ്റവും ഒടുവില്‍ ഡിസംബറില്‍ നിയമസഭാ ഉപസമിതിക്ക് പരാതി നല്‍കി.
15 ദിവസത്തനുള്ളില്‍ പ്രശ്‌നത്തിന് പരിഹരം കാണാന്‍ ഉപസമിതി എഡിഎമ്മിന് ഉത്തരവ് നല്‍കിയെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. പ്രശ്‌നത്തില്‍ തീരുമാനം വൈകുകയാണെങ്കില്‍ കലക്ടറേറിന് മുന്നില്‍ സത്യഗ്രഹം ഉള്‍പ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ഭൂമി നഷ്ടമായവര്‍ പറഞ്ഞു. കെ ഡി സുനില്‍കുമാര്‍, സി ആര്‍ മണി, കെ കൃഷ്ണന്‍, എം രാഘവന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it