wayanad local

കാരാപ്പുഴ ടൂറിസം പദ്ധതി21ന് നാടിന് സമര്‍പ്പിക്കും



കല്‍പ്പറ്റ: കാരാപ്പുഴ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം മേയ് 21ന് നാടിന് സമര്‍പ്പിക്കും. 14 ഏക്കറില്‍ 7.21 കോടി രൂപ ചെലവിവാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആംഫി തിയ്യറ്റര്‍, റോസ് ഗാര്‍ഡന്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫസിലിറ്റേഷന്‍ സെന്റര്‍, പാത്ത്‌വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ആന്റ് സ്‌പൈസ് സ്റ്റാള്‍ ,വാട്ടര്‍ ഫൗണ്ടന്‍, ബയോഗ്യാസ് പ്ലാന്റ്, പാര്‍ക്കിങ്് ഏരിയ, ബാബൂ ഗാര്‍ഡന്‍, ലൈറ്റിംഗ്, ലാന്റ് സ്‌ക്കേപ്പിങ്്, ടോയ്‌ലറ്റ് തുടങ്ങിയ  ഉള്‍പ്പെട്ടതാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ട വികസനത്തിന് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, കുട്ടികള്‍ക്കുളള നീന്തല്‍ കുളം, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. മേയ് 21 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി  മാത്യൂ ടി തോമസ് റോസ് ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്യും.  സികെ ശശീന്ദ്രന്‍ എംഎല്‍എ യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കളക്ടര്‍ ഡോ. ബിഎസ് തിരുമേനി തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it