kozhikode local

കാരശ്ശേരിയില്‍ സുജലം, സുഫലം, സുന്ദരം പദ്ധതിക്ക് തുടക്കമായി



മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ സുജലം, സുഫലം, സുന്ദരം, ജലസംരക്ഷണ മാലിന്യ സംസ്‌ക്കരണ പദ്ധതിയും പെണ്‍കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണവും ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും കിണര്‍ റീചാര്‍ജിങ്, എല്ലാ വീടുകളിലും മാലിന്യസംസ്‌കരണ പദ്ധതി, വീടുകളുടെ വിസ്തൃതിക്ക് അനുസരിച്ചു ബയോബിന്‍, ബക്കറ്റ് കമ്പോസ്റ്റ്, തുമ്പൂര്‍മുഴി കമ്പോസ്റ്റ് ബിറ്റ്, ബയോഗ്യാസ്, തുടങ്ങിയ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ 55 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ വിതരണം ചെയ്തു. എംജിഎന്‍ആര്‍ഇജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.4 കോടി ചിലവിലാണ് കിണര്‍ റീചാര്‍ജിങ് പദ്ധതി നടപ്പാക്കുന്നത്. കറുത്തപറമ്പില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, വൈസ് പ്രസിഡന്റ് വി പി ജമീല, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, സി കെ കാസിം, സ്ഥിരം സമിതി അധ്യക്ഷന്‍ സജി തോമസ്, അബ്ദുള്ള കുമാരനെല്ലൂര്‍, ലിസി സ്‌കറിയ, സവാദ് ഇബ്രാഹിം, എം ടി അഷ്‌റഫ്, വി എന്‍ ശുഹൈബ്, ടി വിശ്വനാഥന്‍, കെ കോയ, കെ പി ഷാജി, യു പി മരക്കാര്‍, ബാബു തൂങ്ങലില്‍, ബിഡിഒ കെ പി ഹംസ, അബ്ദുല്‍ സത്താര്‍, മിനി കണ്ണങ്കര സംസാരിച്ചു.
Next Story

RELATED STORIES

Share it