Kottayam Local

കാരയ്ക്കാട്-ഇളപ്പുങ്കല്‍ നിവാസികളുടെ ആവശ്യത്തിനു ബജറ്റില്‍ അവഗണന

ഈരാറ്റുപേട്ട: നഗരസഭയിലെ കാരയ്ക്കാട് നിവാസികളും മീനച്ചിലാറിന്റെ മറുകരയിലുള്ള തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കല്‍ നിവാസികള്‍ക്കും തമ്മില്‍ ബന്ധപ്പെടാന്‍ ആകെയുള്ള മാര്‍ഗം രണ്ടടി വീതിയുള്ള നടപ്പാലം മാത്രം. വലിയ വാഹനങ്ങള്‍ മാത്രമല്ല സൈക്കാളിലോ ബൈക്കിലോ പോലും മറുകരയിലെത്താന്‍ ഈരാറ്റുപേട്ട നഗരം വഴി അഞ്ചു കിലോമീറ്ററിലധികം സഞ്ചരിക്കണം.
ഇളപ്പുക്കല്‍ പ്രദേശം പാലാ നിയോജക മണ്ഡലത്തിലും കാരയ്ക്കാട് പ്രദേശം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുമാണ്. ഇവിടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും യഥേഷ്ടം സഞ്ചരിക്കാന്‍ കഴിയുന്ന പാലം നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ  ആവശ്യത്തിന്  ഏറെ പഴക്കമുണ്ട്.എന്നാല്‍ ഇരു നിയോജക മണ്ഡലങ്ങളിലേയും എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്നതിനാല്‍ ഇത്തവണത്തെ  സംസ്ഥാന ബജറ്റിലും പാലം നിര്‍മാണത്തിന് ഫണ്ട് അനുവദിക്കപ്പെട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.ഇളപ്പുങ്കല്‍ നിവാസികളായ വിദ്യാര്‍ഥികള്‍ക്ക്  കാരക്കാട് ഹൈസ്‌കൂളില്‍ എത്താന്‍ ഈ നടപ്പാലത്തിലൂടെ ഭീതിയോടെ സഞ്ചരിക്കണം. വനമേഖലയില്‍ നിര്‍മിക്കുന്ന രീതിയിലുള്ള പാലമാണ് നിലവിലുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പണിത പാലത്തിനു സ്ഥല പരിമിതിയേറെയാണ്. കാഞ്ഞിരപ്പള്ളി  മുട്ടം ഹൈവേയും ഈരാറ്റുപേട്ട വാഗമണ്‍ റോഡും ഇരുകരകളായി കടന്നു പോകുന്നു. ഇവയെ ബന്ധിപ്പിക്കുന്ന റോഡുകളാണ് നിലവിലുള്ള നടപ്പാലത്തിന്റെ വശത്ത് ചെന്ന് അവസാനിക്കുന്നത്. ഇവിടെ വലിയ പാലം ഏര്‍പ്പെടുത്തിയാല്‍ തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഗമണ്‍ യാത്രക്കാര്‍ക്ക്് കുറഞ്ഞ ദൂരത്തില്‍ വാഗമണ്ണിലെത്തുവാന്‍ സാധിക്കുന്നതാണ്.പാലം ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിനും അറുതിയാവും.
Next Story

RELATED STORIES

Share it