കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ് വിഭാഗം സര്‍വേ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പോലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യയും മാനസിക സംഘര്‍ഷവും വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ സര്‍വേ നടത്തും.
ചോദ്യാവലി തയ്യാറാക്കി ഇന്റലിജന്‍സ് വിഭാഗമാണ് സ ര്‍വേ നടത്തുക. സിവില്‍ പോലിസുകാര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സര്‍വേക്കായി ചോദ്യാവലി നല്‍കുന്നത്. ആത്മഹത്യകള്‍ കൂടുന്നതിനൊപ്പം പോലിസുകാരുടെ അപമര്യാദയായ പെരുമാറ്റവും സേനയുടെ വിശ്വാസ്യതയ്ക്ക് വലിയ കളങ്കമുണ്ടാക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് സര്‍വേ. ഇതിനായി 50 ചോദ്യങ്ങളാണ് നല്‍കുന്നത്. വിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
തൊഴില്‍ സംസ്‌കാരം, മാനസിക പിരിമുറുക്കം, ജോലിയിലെ തൃപ്തി തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങള്‍. തൊഴിലിടത്ത് സൗകര്യങ്ങളുണ്ടോ, മേലുദ്യോഗസ്ഥരുടെ ഇടപെടല്‍, യഥാസമയം സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ടോ, ലഭിക്കുന്ന അനുമോദനങ്ങളും അവാര്‍ഡുകളും തൃപ്തികരമാണോ, തൊഴിലിടത്തെ പ്രശ്‌നങ്ങള്‍, ജോലി സമ്മര്‍ദം കുടുംബ ജീവിതത്തെ ബാധിക്കുന്നുണ്ടോ, ജോലി സ്ഥലവും വീടും തമ്മിലുള്ള ദൂരം, ഉപയോഗിക്കുന്ന വാഹനം, വിനോദം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രതികരണമാണ് തേടുന്നത്.
ഏതെങ്കിലും വിധത്തിലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ അതും തുറന്നുപറയണം. തിരഞ്ഞെടുക്കപ്പെട്ട സ്‌റ്റേഷനുകളിലും യൂനിറ്റുകളിലും ചോദ്യാവലി നല്‍കി ഉടന്‍തന്നെ പൂരിപ്പിച്ചു വാങ്ങും. എന്നാല്‍, വ്യക്തിയെ തിരിച്ചറിയാനുള്ളതൊന്നും ചോദ്യപേപ്പറില്‍ അടയാളപ്പെടുത്തേണ്ടതില്ല. എല്ലാ ജില്ലകളിലെയും റിപോര്‍ട്ടുകള്‍ പരിശോധിച്ച് ഇന്റലിന്‍സ് മേധാവി ടി കെ വിനോദ് കുമാര്‍ വിശദമായ റിപോര്‍ട്ട് ആഭ്യന്തരവകുപ്പിന് സമര്‍പ്പിക്കും.
Next Story

RELATED STORIES

Share it