kozhikode local

കായിക വിദ്യാര്‍ഥികളുടെ ആവശ്യത്തിന് നഗരസഭയുടെ പച്ചക്കൊടി



വടകര: മലബാര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ട് മിനിസ്റ്റേഡിയമാക്കി മാറ്റാനുള്ള നാട്ടുകാരുടെയുടെ പ്രദേശത്തെ കായിക വിദ്യാര്‍ഥികളുടെയും ആവശ്യത്തിന് നഗരസഭ പച്ചക്കൊടി. തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളോളമായി പ്രദേശത്തുകാര്‍ സ്‌പോര്‍ടിസാനായി ഉപയോഗിക്കുന്ന സ്ഥലമാണ് മലബ്ബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട്. എന്നാല്‍ ഈ സ്ഥലത്തിന്റെ പകുതിയോളം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് വരികയാണ്. ബാക്കിയുള്ള സ്ഥലമാണ് മിനി സ്റ്റേഡിയമാക്കി ഉയര്‍ത്താന്‍ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. ഈ സ്ഥലം കൊമേഴ്‌സിയല്‍ വിഭാഗത്തിന് കൈമാറാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതേഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ നഗരസഭയുടെ ഈ തീരുമാനം താഴെഅങ്ങാടിയിലുള്ള കായികപ്രേമികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടിയെ അവഗണിച്ചതായി യോഗത്തില്‍ എംപി അഹമ്മദ് ചൂണ്ടിക്കാട്ടി. നഗരത്തിലെ സ്ട്രീറ്റുകള്‍ പലതും കണ്ണടിച്ചിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടപ്പറമ്പ് നവീകരണത്തിന്റെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് കൗണ്‍സിലര്‍മാര്‍ക്ക് പോലും കൃത്യമായ ധാരണയില്ലാത്ത സാഹചര്യമാണെന്ന് എല്‍ഡിഎഫിലെ വി ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സുതാര്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടപ്പറമ്പ് നവീകരണം സംബന്ധിച്ച് മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് പൊതുജനങ്ങളില്‍ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടും വളരെ കുറവ് എണ്ണം മാത്രമാണ് നഗരസഭാ ഓഫീസില്‍ ലഭിച്ചതെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ മറുപടിയായി പറഞ്ഞു. വഴിയോര കച്ചവടക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പരിപാടിയുടെ നോട്ടീസ് അച്ചടിച്ചതിലും വിതരണത്തിന് തൊഴിലാളികളെ തെരഞ്ഞെടുത്തതിലും അപാകതകള്‍ സംഭവിച്ചതായി ചെയര്‍മാന്‍ സമ്മതിച്ചു.
Next Story

RELATED STORIES

Share it