thrissur local

കായികരംഗത്ത് കുതിപ്പാവാന്‍ കുന്നംകുളത്ത് സിന്തറ്റിക് ട്രാക്ക് വരുന്നു

കുന്നംകുളം: കായിക രംഗത്ത് കുതിപ്പാകാന്‍ കുന്നംകുളത്ത് സിന്തറ്റിക് ട്രാക്ക് വരുന്നു. നിരവധി കായികപ്രതിഭകളുടെ കുതിപ്പും കിതപ്പും കണ്ട സീനിയര്‍ ഗ്രൗണ്ടിലാണ് ട്രാക്ക് ഒരുങ്ങുന്നത്. ഉപജില്ല മുതല്‍ റവന്യൂ, ജില്ലാതലം വരെയുള്ള കായികമേളകള്‍ക്ക് ഈ മണ്ണ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിഭകളുടെ ഉദയത്തിനും ഈ മൈതാനം സാക്ഷിയായി.
ബജറ്റ് പ്രഖ്യാപനങ്ങളില്‍ പരാമര്‍ശമുണ്ടാകാറുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാകാത്ത പതിവിനാണ് ഇക്കുറി മാറ്റമുണ്ടാകുന്നത്. മണ്ഡലം പ്രതിനിധിയും സംസ്ഥാന കായിക മന്ത്രിയുമായ എ സി മൊയ്തിന്‍ മുന്‍കൈയടുത്ത് 5 കോടി പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിലുള്ള കളിക്കളം യാഥാര്‍ഥ്യമാക്കുന്നത്. തുറന്ന ഗ്യാലറി, സംരക്ഷണഭിത്തി, പാര്‍ക്കിംഗ് ഏരിയ എന്നിവയും ട്രാക്കിന് അനുബന്ധമായി നിര്‍മിക്കും. എപ്പോഴും ഇവിടെ പരാതിക്കിടയാക്കുന്ന ജലലഭ്യതയുടെ കാര്യത്തിലും ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.
ആവശ്യമായ ജലലഭ്യത ഉറപ്പാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ട്രാക്ക് യാഥാര്‍ഥ്യമാകുന്നതോടെ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി സ്‌റ്റേഡിയം പ്രാപ്തമാകും. 17 ന് വൈകിട്ട് അഞ്ചിന് മന്ത്രി എ സി മൊയ്തീന്‍ നിര്‍മാണോദ്ഘാടനം നടത്തും. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച വൈകീട്ട് നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ് അധ്യക്ഷനായി.
Next Story

RELATED STORIES

Share it