Flash News

കായികരംഗത്തു തൊഴിലാളി സംഘടനയുമായി സിഐടിയു



തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരിശീലകരുടെയും ജീവനക്കാരുടെയും തൊഴിലാളി സംഘടനയുമായി സിഐടിയു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എംപ്ലോയീസ് അസോസിയേഷന്‍ എന്നാണു പുതിയ സംഘടനയുടെ പേര്. കൗണ്‍സിലിന് മുമ്പില്‍ കൊടിമരം സ്ഥാപിച്ച് സിഐടിയു കൊടിയും കെട്ടി. പരിശീലകരും ജീവനക്കാരും യൂനിയന്റെ ഭാഗമാവും. ചരിത്രത്തിലാദ്യമായാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ തൊഴിലാളി സംഘടനയുമായി അഫിലിയേറ്റ് ചെയ്ത് സംഘടന ഉണ്ടാക്കുന്നത് .ഒറ്റ സംഘടനയെന്ന ലക്ഷ്യത്തോടെ മുഴുവന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും അന്ധമായ രാഷ്ട്രീയം ഉണ്ടാവില്ലെന്നും സംഘടനാ പ്രസിഡന്റും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ വി ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ, എല്‍ഡിഎഫ്് ഭരണത്തില്‍ കായിക ഭരണരംഗത്തും രാഷ്ട്രീയവല്‍ക്കരണം ഊര്‍ജിതമാവുകയാണ്. രാഷ്ട്രീയമില്ലാതെ പ്രവര്‍ത്തിച്ചിരുന്നു കോച്ചസ് അസോസിയേഷന്‍ മാത്രമാണ് ഇതുവരെ കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. കായികരംഗത്ത് രാഷ്ട്രീയം വേണ്ടെങ്കിലും അങ്ങനെയൊരു സംഘടന സാധ്യമാവാത്തതുകൊണ്ടാണ് സിഐടിയു യൂനിയന്‍ രൂപീകരിച്ചതെന്ന് പ്രസിഡന്റ് വി ശിവന്‍കുട്ടി പറഞ്ഞു. ന്നു. ഭരണത്തിലെ സ്വാധീനം പ്രയോജനപ്പെടുത്തി കൗണ്‍സിലിലെ എല്ലാ ജീവനക്കാരെയും ഒപ്പംനിര്‍ത്താനുള്ള നീക്കത്തിലാണു യൂനിയന്‍ നേതാക്കള്‍.
Next Story

RELATED STORIES

Share it