'കായികതാരങ്ങള്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് ഖജനാവിലേക്ക് നല്‍കണം'’

ന്യൂഡല്‍ഹി: കായികതാരങ്ങള്‍ വരുമാനത്തിന്റെ മൂന്നിലൊന്ന് ഖജനാവിലേക്ക് അടയ്ക്കണമെന്ന വിവാദ ഉത്തരവുമായി ഹരിയാന സര്‍ക്കാര്‍. സംസ്ഥാന കായിക-യുവജനകാര്യ വകുപ്പിന്റെ ഉത്തരവ് വിവാദമായതോടെ മുഖ്യമന്ത്രി എം എല്‍ ഖട്ടര്‍ ഉത്തരവ് മരവിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഉത്തരവ് കാണിക്കാനും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ മരവിപ്പിക്കാനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഏപ്രില്‍ 30നാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. കായികമേഖല, പരസ്യവരുമാനം ഉള്‍പ്പെടെയുള്ള വരുമാനമാര്‍ഗങ്ങളുടെ മൂന്നിലൊന്ന് സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിനായി നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഗുസ്തി താരം ബബിത ഫോഗട്ട്, ഗീത ഫോഗട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഒളിംപിക്‌സില്‍ മത്സരിച്ചവര്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരായിരുന്നു. സര്‍ക്കാരുകള്‍ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എടുക്കേണ്ടതെന്ന് ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it