Flash News

കായികതാരങ്ങള്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കും



തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ നിയമിതരാവുന്ന കായികതാരങ്ങള്‍ക്ക് ഇ ന്‍ക്രിമെന്റ് നല്‍കാന്‍ തീരുമാനം. നേരത്തേ ഇങ്ങനെ നിയമിക്കപ്പെടുന്ന കായികതാരങ്ങള്‍ക്ക് റെഗുലര്‍ തസ്തികയില്‍ ഉള്‍ക്കൊള്ളുന്ന തിയ്യതിക്കു മുമ്പുള്ള കാലയളവില്‍ ഇന്‍ക്രിമെന്റിന് അര്‍ഹതയുണ്ടായിരുന്നില്ല. ഇക്കാര്യം വര്‍ഷങ്ങളായി കായികതാരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആനുകൂല്യം ഇല്ലാത്തതിനാല്‍ ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ വരെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. മെഡലുകള്‍ നേടുന്ന പല താരങ്ങളും ജോലിക്കു ചേരുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. പൊതുഭരണവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്. 10 വര്‍ഷത്തിലേറെ കായികരംഗത്ത് തുടരുന്നവര്‍ക്ക് പ്രബേഷന്‍ പ്രഖ്യാപിച്ചാലേ  ഇന്‍ക്രിമെന്റ് ലഭിക്കുമായിരുന്നുള്ളു. നിലവില്‍ നിയമനം കാത്തിരിക്കുന്ന കായികതാരങ്ങള്‍ക്ക് നിയമനം ഉടന്‍ നല്‍കുമെന്ന് കായികമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it