കായികക്ഷമതാ പരീക്ഷ മാറ്റിവയ്ക്കണം: മെക്ക

കൊച്ചി: പോലിസ് വകുപ്പില്‍ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് എന്‍സിഎ നിയമനത്തിനായി കാറ്റഗറി നമ്പര്‍ 381/2016, 382/2016, 386/2016 പ്രകാരം വിവിധ ജില്ലകളില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക്, കായികക്ഷമതാ പരീക്ഷ റമദാന്‍ കാലയളവായ ഈ മാസം 22, 23, 24 തിയ്യതികളില്‍ നടത്തുന്നതിനുള്ള പിഎസ്‌സിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന ജന. സെക്രട്ടറി എന്‍ കെ അലി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. റമദാന്‍ വ്രതമനുഷ്ഠിച്ചുകൊണ്ട് എട്ടിന് കായികക്ഷമതാ പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് മുസ്‌ലിം വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവും. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ 2009 മെയ് 29ലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുസ്‌ലിം ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് നിര്‍ബന്ധമായ വ്രതകാലയളവില്‍ പരീക്ഷ നടത്തുന്നത് ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണ്. കായികക്ഷമതാ പരീക്ഷ ജൂണ്‍ നാലാംവാരത്തിലെ സൗകര്യപ്രദമായ തിയ്യതികളിലേക്ക് മാറ്റിവയ്ക്കണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it