Flash News

'കായല്‍ കൈയേറ്റം : നിയമോപദേശം ലഭിച്ചാലുടന്‍ നിലപാട് സ്വീകരിക്കും'’



പാലക്കാട്: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയ വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതു ലഭിച്ചാലുടന്‍ നിലപാടെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇ പി ജയരാജന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമുണ്ടായപ്പോള്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. കഴിഞ്ഞ ദിവസം തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ അപ്പോള്‍ തന്നെ കാനം മറുപടി പറഞ്ഞിട്ടുണ്ടെന്നും ഇനി ഇതേക്കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. നോട്ട് നിരോധന വാര്‍ഷിക ദിനമായ 8ന് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നു കോടിയേരി അറിയിച്ചു.
Next Story

RELATED STORIES

Share it