Alappuzha local

കായംകുളം താപനിലയം സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിലേക്ക്

ഹരിപ്പാട് :   നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന കായംകുളം താപവൈദ്യുത നിലയം ഇനി സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിലേക്കും .15 മെഗാവാട് വൈദ്യുതിയില്‍നിന്ന് 75 മെഗാവാട്‌സ് ആയി  വൈദ്യുതി  ഉല്‍പാദനെ വര്‍ധിപ്പിച്ച് വിപണനം നടത്താനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.  പ്ലാന്റിനുള്ളിലെ തടാകത്തി ല്‍ ഒഴുകുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ്  ഉല്‍പാദന വര്‍ധനവിന് ഒരുങ്ങുന്നത്. സോളാര്‍ വൈദ്യുതി  വില്‍ക്കുന്നതിനുളള ടെന്‍ഡറുകള്‍ ജനുവരി ഒന്‍പതിന് തുറക്കും. കഴിഞ്ഞ 16 മാസമായി  താപനിലയത്തില്‍  വൈദ്യുതി ഉല്‍പാദനം നടക്കുന്നില്ല.  നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ നിന്നും വൈദ്യുതി വാങ്ങാത്തതാണ് ഉല്‍പാദനം  നിലയ്ക്കാന്‍ കാരണം. എന്നാല്‍  സംസ്ഥാന സര്‍ക്കാരും   താപനിലയവും തമ്മിലുള്ള വൈദ്യുതി വാങ്ങല്‍  കരാര്‍ അനുസരിച്ച്  സര്‍ക്കാര്‍ പ്രതിമാസം  20 കോടി രൂപ വീതം  ചാര്‍ജ് നല്‍കി വരുന്നു. അതിനാല്‍ ഏത് സമയത്ത് സര്‍ക്കാര്‍ വൈദ്യുതി ആവശ്യപ്പെട്ടാലും  എന്‍ ടി പി സി  വൈദ്യുതി നല്‍കണമെന്നതാണ്  കരാര്‍. കഴിഞ്ഞ 16 മാസത്തിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് 150 മെഗാവാട് വൈദ്യുതിയാണ് ആകെ ഉല്‍പാദിപ്പിച്ചത്. പുതിയ പദ്ധതിയനുസരിച്ച്  കുറഞ്ഞ വിലയില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദിപ്പിച്ച് വില്‍പന നടത്താമെന്നത്  താപനിലയത്തിന്റെ വളര്‍ച്ചയുടെ നാഴിക കല്ലുകളില്‍ ഒന്നായിരിക്കുമെന്ന  വിലയിരുത്തലിലാണ് അധികൃതര്‍. വൈദ്യുതി ഉല്‍പാദനത്തിന് പുറമെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളിലും താപനിലയം മുന്‍കൈ എടുക്കുന്നുണ്ട്. തീരപ്രദേശങ്ങളിലെ സ്‌കൂ ള്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് ക്യാഷ് അവാര്‍ഡ്, സാമ്പത്തീകമായി  പിന്നോക്കം  നില്‍ക്കുന്ന  സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്ക്  വിതരണം , നേത്ര ക്യാംപുകള്‍, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാപുകള്‍, ഗ്രാമീണ കായിക മേളകള്‍ ഗ്രാമീണ യുവാക്കള്‍ക്കായി തയ്യല്‍ മെഷീന്‍, തയ്യല്‍ പരിശീലനം,  ഡ്രൈവിങ് പരിശീലനം , സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി ശൗചാലയ നിര്‍മ്മാണം , ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തുകള്‍ക്കായി  മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകള്‍,  പള്ളിപ്പാട്  കല്ലുകം  സ്‌കൂളിന് കെട്ടിടം തുടങ്ങി നിരവധി പദ്ധതികളുമായാണ് എന്‍ ടി പി സി സാമൂഹ്യ  ക്ഷേമ രംഗത്തുള്ളത്.  പള്ളിപ്പാട് നാലുകെട്ടും കവലയില്‍ അച്ചന്‍കോവിലാറിന് കുറുകെ നിര്‍മിക്കാനിരുന്ന  റഗുലേറ്റര്‍  കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്  ആ പദ്ധതി ഉപേക്ഷിച്ചു എന്നായിരുന്നു മറുപടി. പൊതുമരാമത്ത് സാമഗ്രികളുടെ വില അടിക്കടി ഉയരുന്നു. ആറുകോടി രൂപയാണ് പുതിയ എസ്റ്റിമേറ്റ് തുക. ഇത് ചില വഴിക്കാന്‍ തയ്യാറാണ്. വീണ്ടും എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ചെയ്താല്‍ പാലത്തിന്റെ നിര്‍മാണം നടത്താമെന്ന് എന്‍ടിപിസി സര്‍ക്കാരിനെ അറിയിച്ചുവെങ്കിലും അനുകൂല മറുപടി ലഭിക്കാത്തതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it