കാമുകനു വേണ്ടി ഫോണ്‍ മോഷണം: വിദ്യാര്‍ഥിനികള്‍ പിടിയില്‍

മുംബൈ: ലോക്കല്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് 38 മൊബൈല്‍ ഫോണുകള്‍ പലപ്പോഴായി മോഷ്ടിച്ചു കാമുകന് കൈമാറിയ കോളജ് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍.
റെയില്‍വേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ട്വിങ്കിള്‍ സോണി, ടിനല്‍ പാര്‍മര്‍ എന്നീ 20കാരികളെ കസ്റ്റഡിയിലെടുത്തത്. ഹൃഷി സിങ് എന്ന ഇവരുടെ കാമുകനെയും ഇവരുടെ കൈയില്‍ നിന്നു ഫോണുകള്‍ വാങ്ങിയ രാഹുല്‍ രാജ് പുരോഹിതിനെയും പോലിസ് അറസ്റ്റ് ചെയ്തു. മൂന്നുലക്ഷത്തിലധികം വിലവരുന്നവയാണ് ഫോണുകള്‍. കോളജിലേക്കുള്ള യാത്രാമധ്യേ ആണ് ഇവര്‍ കൃത്യം നടത്തിയിരുന്നത്. സോണിയുടെ ബാഗില്‍ നിന്ന് ഒമ്പത് ഫോണുകളും 30 മെമ്മറി കാര്‍ഡുകളും കണ്ടെടുത്തു. ആര്‍കിടെക്റ്റ് ബിരുദവിദ്യാര്‍ഥിനികളായ ഇവര്‍ ആഡംബര ജീവിതത്തിനാണ് മോഷണം പതിവാക്കിയത്.
Next Story

RELATED STORIES

Share it