കാമറൂണ്‍ സൈന്യം 162 ബോക്കോഹറാം പ്രവര്‍ത്തകരെ കൊലപ്പെടുത്തി

യാവുന്ദെ: വടക്കുകിഴക്കന്‍ നഗരമായ ഗോഷി തിരിച്ചുപിടിച്ചെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. സായുധസംഘമായ ബോക്കോഹറാമിന്റെ 162 പ്രവര്‍ത്തകരെ സൈന്യം കൊലപ്പെടുത്തിയതായും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ബോക്കോഹറാം ബന്ദികളാക്കിയ 100ഓളം പേരെ പ്രത്യേക സൈന്യം മോചിപ്പിച്ചതായി കാമറൂണ്‍ വാര്‍ത്താവിനിമയ മന്ത്രി ഇസ്സ ചിരോമ ബക്കാരി അറിയിച്ചു. മോചിപ്പിക്കപ്പെട്ടവരില്‍ കാമറൂണ്‍, നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെടും. രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ ബോക്കോഹറാമിന്റെ ഏതാനും ബോംബ് ഫാക്ടറികളും രണ്ടു പരിശീലനകേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ബോക്കോഹറാം പ്രവര്‍ത്തകര്‍ 20,000ത്തിലധികം ആളുകളെ കൊലപ്പെടുത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it